Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Election Officer

പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ സ​ന്ദേ​ശം; സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി വ​രു​ന്ന പ​രി​ശീ​ല​നം സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന വ്യാ​ജ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​രാ​തി ന​ൽ​കി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ.

സൈ​ബ​ർ പോ​ലീ​സി​ന് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രി​ട്ടു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഇ​ല്ലെ​ന്നും ഇ​ത് സ​ർ​ക്കാ​റി​ന്‍റെ ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു​മാ​ണ് വ്യാ​ജ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ്ര​ധാ​ന​മാ​യും പ​റ​യു​ന്ന​ത്.

നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വി​ധ പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഓ​ൺ​ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ൾ​ക്കാ​യി മ​ണ്ഡ​ല​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്.

ഇ​ത്ത​വ​ണ​യും അ​തു ത​ന്നെ​യാ​ണ് ക​മ്മീ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​നാ​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Latest News

Corehub Up